കൊറോണ വൈറസ്: എങ്ങനെ പാക്കേജുകൾ സുരക്ഷിതമായി സ്വീകരിക്കാം ?




കൊറോണ വൈറസ് വസ്തുക്കളുടെ / ഉപരിതലങ്ങളില്‍ മണിക്കൂറുകളോ അതിൽ കൂടുതലോ അന്തരീക്ഷത്തിന്റെ താപനില അല്ലെങ്കിൽ ഈർപ്പം മുതലായ വ്യത്യസ്ത അവസ്ഥകളെ ആശ്രയിച്ചു നീണ്ടുനില്‍ക്കുന്നു.






കൊറിയർ വഴി എനിക്ക് ലഭിക്കുന്ന പാക്കേജുകൾ അണുവിമുക്തമാക്കേണ്ടതുണ്ടോ?
CDC'(Centers for Disease Control and Prevention)യുടെ നിര്‍ദേശം “സ്വയം പരിരക്ഷിക്കുക” എന്നതാണ്.

കൈകൾ ഇടവിട്ടു കഴുകിവൃത്തിയായി സൂക്ഷിക്കുക.കുറച്ചുകൂടി ജാഗ്രത പാലിക്കുക


ഓർഡറുകൾ കൊടുക്കുമ്പോൾ




🔺ഓർഗനൈസുചെയ്‌ത് വാങ്ങേണ്ട അവശ്യസാധനങ്ങളുടെ ഒരു  ചെക്ക്‌ലിസ്റ്റ് നിർമ്മിക്കുക.
🔺ഓൺലൈൻ പേയ്‌മെന്റ് രീതി സ്വീകരിക്കുക, പണമോ കാർഡുകളോ നേരിട്ട് കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുക.
🔺സാധ്യമെങ്കിൽ, ഒരു കുടുംബത്തിൽ നിന്ന് ഒരു വ്യക്തി ആവശ്യമുള്ള സാധനങ്ങള്‍ സംയോജിപ്പിച്ച് ഓർഡർ ചെയ്യുക.

ഓർഡറുകൾ സ്വീകരിക്കുമ്പോൾ




🔺കുറഞ്ഞത് 1 മീറ്ററെങ്കിലും (ഒരു കൈ നീളം) ഡെലിവറി ചെയ്യുന്ന വ്യക്തിയുമായി അകലം സൂക്ഷിക്കുക.
🔺ഡെലിവറി പാക്കേജ് വാതിലിനു മുന്നില്‍ വെക്കാന്‍ ഡെലിവറി ചെയ്യുന്ന വ്യക്തിയോട് ആവശ്യപ്പെടുക(ഇത് നിങ്ങളുടെയും അവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ്!).
🔺ഒരു കുടുംബത്തിലെ ഒരു അംഗം മാത്രം പാക്കേജുകൾ വാങ്ങുക.
🔺പറ്റുമെങ്കില്‍, പുറത്തെ പാക്കേജിംഗ് നീക്കംചെയ്‌ത് നേരിട്ട് ചവറ്റുകുട്ടയിൽ എറിയുക.
🔺നിങ്ങളുടെ വസ്ത്രത്തിൽ പാക്കേജ് തൊടാതെയിരിക്കുക.

നിങ്ങളുടെ ഓർഡറുകൾ സ്വീകരിച്ച ശേഷം




🔺ഒന്നിലധികം കൈകളിലൂടെ പാക്കേജ് കൈമാറരുത്.
🔺ഇത് ഒന്നിലധികം സ്ഥലങ്ങളിലേക്ക് മാറ്റതിരിക്കുക, പാക്കേജ് സൂക്ഷിക്കാന്‍ ഒരു സ്ഥലം തിരഞ്ഞെടുക്കുക.
🔺പാക്കേജ് തുറന്നതിനുശേഷം കൈ കഴുകുക.
🔺പാക്കേജുകൾ കൈകാര്യം ചെയ്യുമ്പോള്‍ ഒരു ഹാൻഡ് സാനിറ്റൈസർ എല്ലായ്പ്പോഴും കൈയിൽ സൂക്ഷിക്കുക.

🔺പാക്കേജ്  എടുക്കാന്‍ പോകുന്ന വഴിയിൽ പതിവായി

സ്പർശിക്കുന്ന പ്രതലങ്ങ്ളായ  മുൻവശത്തെ ഡോർക്നോബുകൾ, കോളിങ് ബെല്ലുകള്‍, എലിവേറ്റർ ബട്ടണുകള്‍ തുടങ്ങിയവയില്‍ നേരിട്ടുള്ള സ്പര്‍ശനം ഒഴിവാക്കുക

ചുരുക്കത്തില്‍

ഓൺലൈൻ  പേയ്മെന്റ് മോഡുകളിലേക്ക്  മാറുക

പുറംഭാഗത്തെ പാക്കേജിംഗ് നീക്കം ചെയ്തു ഉടനെ തന്നെ ചവറ്റുകുട്ടയിൽ എറിയുക.അതിനുശേഷം കൈകൾ കഴുകുക

















Post a Comment

0 Comments