ഫ്യൂജി അഗ്നിപർവതത്തിൽ നിന്ന് വലിയ തോതിൽ പൊട്ടിത്തെറി ഉണ്ടായാൽ ഏകദേശം മുന്ന് മണിക്കുറിനുള്ളില്‍ ടോക്കിയോ രാജ്യതലസ്ഥാനമായി ഉണ്ടാകില്ലെന്ന് ജാപ്പനീസ് സർക്കാർ പാനൽ അറിയിച്ചു.
1707 ഡിസംബറിൽ ഫ്യൂജി പർവ്വതം അവസാനമായി പൊട്ടിത്തെറിച്ചപ്പോൾ, എഡോ നഗരത്തിൽ രണ്ടാഴ്ചയിലേറെ നിരവധി സെന്റിമീറ്റർ പൊട്ടിത്തെറിയുടെ അവശിഷ്ടങ്ങള്‍ കൊണ്ട് മൂടപ്പെട്ടു, ആ സ്ഥലമാണ് പിന്നിട് ടോക്കിയോ ആയി മാറിയത് .
ഇന്ന് അതേ തോതിൽ ഒരു പൊട്ടിത്തെറി ഉണ്ടായാൽ എന്ത് സംഭവിക്കുമെന്നുള്ള ആശങ്കയിലാണ് സർക്കാർ.
ഏകദേശം മുന്ന് മണിക്കൂര്‍ കൊണ്ട് കനഗാവ, ചിബ, സൈതാമ തുടങ്ങിയ പ്രദേശങ്ങളും അയൽപ്രദേശങ്ങളും ചാരം കൊണ്ടു മൂടപ്പെടും എന്നാണു നിഗമനം.
ചെറിയ തോതില്‍ ഉള്ള ചാരത്തിന്റെ അംശം പോലും ഓപ്പറേറ്റിംഗ് സിസ്റ്റം ത്തിനെ തകരാറിലാകാൻ കാരണമാകുന്നതു മൂലം എല്ലാ റെയിൽവേ സേവനങ്ങളും നിര്‍ത്തലാക്കും.
കൂടാതെ, പൊടിപടലങ്ങള്‍ മൂലം ഗതാഗതം തടസ്സപ്പെടുകയും ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ നിലക്കുകയും ചെയ്യും, ആയതിനാല്‍ ആവശ്യസാധനങ്ങൾക്ക് ക്ഷാമം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.മഴകൂടി പെയ്തിറങ്ങിയാല്‍ കാര്യങ്ങള്‍ വീണ്ടും വഷളാക്കും, വൈദ്യുതി വിച്ഛേദിക്കപ്പെടും,കമ്മ്യൂണിക്കേഷൻ, ജലവിതരണ സംവിധാനങ്ങൾ എന്നിവ ഉപയോഗശൂന്യമാകും.
പൊട്ടിത്തെറിയും അതിന്റെ അനന്തരഫലവും പ്രവചിക്കാൻ പ്രയാസമാണെന്ന് ടോക്കിയോ സർവകലാശാലയിലെ പ്രൊഫസറായ പാനലിന്റെ ചീഫ് എക്‌സാമിനർ ഫുജി തോഷിറ്റ്സുഗു പറയുന്നു.
0 Comments